Featured

Kochi | Waste management | മാലിന്യ സംസ്‌കരണത്തിൽ രാജാവ്, അടിമുടി അഴിച്ചുപണിയുമായി കൊച്ചി



Published
വീടുകളിൽ നിന്നു ജൈവ, അജൈവമാലിന്യങ്ങൾ ശേഖരിക്കുന്ന പദ്ധതിക്ക് രാജ്യത്ത് ആദ്യമായി തുടക്കമിട്ട കൊച്ചി, സംസ്ഥാനത്ത് ഏറ്റവും ഒടുവിലായി ഹരിതകർമ്മ സേന രൂപീകരിക്കുന്ന തദ്ദേശസ്ഥാപനമായി. കഴിഞ്ഞ മാർച്ച് രണ്ടിന് ബ്രഹ്മപുരം പ്ളാന്റിലുണ്ടായ 12 ദിവസം നീണ്ട അഗ്നിബാധയെ തുടർന്ന് മാലിന്യ സംസ്കരണ പ്രവർത്തനങ്ങളിലുണ്ടായ  അഴിച്ചു പണികളുടെ ഭാഗമായാണ്  ഹരിതകർമ്മ സേന രൂപീകരിച്ചത്.   ഇതുവരെ 943 പേരാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ 600 പേർ സ്ത്രീകളാണ്.  കൊച്ചി കോർപ്പറേഷനിലെ ഹരിതകർമ്മ സേനയുടെ ഒൗദ്യോഗികോദ്ഘാടനം പരിസ്ഥിതിദിനമായ ജൂൺ അഞ്ചിന് നടക്കും.

#HarithaKarmaSena #kochi #wastemanagement
Category
Management
Be the first to comment